പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി ആരംഭിച്ച പയ്യന്നൂരിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ദിനംപ്രതി എത്തുന്നത് നിരവധി പേര്. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി. രാജേഷ് കുമാറിന്റെ വീട്ടുപറമ്പിലാണ് ക്യാമ്പ് . ക്യാമ്പില്‍ കഴിയുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്.
സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി ജനിച്ച മണ്ണില്‍ നിന്നും ഓടിക്കാന്‍ സിപിഎം നടത്തുന്ന ആസൂത്രിത ശ്രമത്തിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധതയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ക്യാമ്പും അക്രമം നന്ന വീടുകളും സന്ദര്‍ശച്ച ശേഷം സംസാരിക്കുകയായിരുന്നു ഇവര്‍. അക്രമം എന്നത് കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പ്രശ്നമാണ.് വീടുകള്‍ ആക്രമിച്ച സിപിഎമ്മുകാര്‍ക്കൊപ്പം വേറെയും ചില ക്ഷുദ്രശക്തികളുടെ സാന്നിധ്യമുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ പ്രശ്നത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധ പതിയണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍, ബിജപി ദേശീയ നിര്‍വ്വാഹ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്, ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് കെ.ഗോവിന്ദന്‍കുട്ടി, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്,ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ്, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമന് പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസ് ചെയര്മാന് ഫാദര്‍ സ്കറിയ കല്ലൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പിലെത്തി.
ആര്‍എസ്എസ് പ്രാന്തീയ കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം എന്നിവര്‍ സിപിഎമ്മുകാര്‍ അക്രമത്തില്‍ തകര്‍ത്ത വീടുകളും ആര്‍എസ്എസ് കാര്യാലയവും ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസും സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ ബിജെപി നേതാവ് എച്ച്.രാജ, മീനാക്ഷിലേഖി എംപി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: