- കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) കാലിക്കറ്റ് ആഗസ്റ്റ് 16ന് ആരംഭിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, എംബഡഡ് സിസ്റ്റം ഡിസൈന്‍ പിജി ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. http://nielit.gov.in/calicut. (ഫോണ്‍: 0495-2287266).
- ബെംഗളൂരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജൂനിയര്‍, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ജൂലൈ 25 വരെ. ഇലക്ട്രിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്/എംഇ/എംടെക് ബിരുദവും GATE/UGC-NET സ്കോറും കരസ്ഥമാക്കിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്സൈറ്റിലുണ്ട്. www.cpri.in.
- സ്കോളര്‍ഷിപ്പോടെ മാത്തമാറ്റിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിന് കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലെ നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് ജൂലൈ 28 വരെ അപേക്ഷകള്‍ സ്വീകരിക്കും. സെപ്തംബര്‍ 23ന് നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. www.nbhm.dae.gov.in.-
- ഇക്കൊല്ലം പോളിടെക്നിക് കോളേജുകളില്‍ ഒന്നാംവര്‍ഷം, ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മഹീന്ദ്ര ഓള് ഇന്ത്യ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 10,000 രൂപ വീതമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. 550 പേര്‍ക്കാണ് ഇക്കൊല്ലം സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
പെണ്‍കുട്ടികള്‍, താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍, അംഗവൈകല്യമുള്ള കുട്ടികള്‍, സൈനികരുടെ കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷാഫോറവും വിശദവിവരങ്ങളും വെബ്സൈറ്റിലുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ആഗസ്റ്റ് നാലു വരെ സ്വീകരിക്കും.
www.kcmet.org/what-we-do-scholarship. Grants.aspx
- മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ ഫുള്‍ടൈം/പാര്‍ടൈം പിഎച്ച്ഡി, എംഫില്‍ പ്രോഗ്രാമുകൡ പ്രവേശനത്തിന് അപേക്ഷ ആഗസ്റ്റ് ഏഴു വരെ. www.mkuniversity.org.-
- കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ 2017-18 വര്‍ഷത്തെ എംഎസ്സി, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് ഒന്നുവരെ. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഹോംസയന്‍സ്, അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്, ഫോറസ്ട്രി, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് മുതലായ വിഷയങ്ങളിലാണ് പഠനാവസരം. www.admissions.kau.in.-
- ബയോടെക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റോടെ ബയോടെക് കമ്പനികളില്‍ പരിശീലനത്തിന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് അവസരം നല്കുന്നു. ബയോടെക്നോളജിയില്‍ ബിഇ/ബിടെക്/എംഎസ്സി/എംടെക്/എംവിഎസ്സി/എംബിഎ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അപക്ഷിക്കാവുന്നത്. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 31 വരെ. അപേക്ഷാഫീസ് 500 രൂപ. 50 % മാര്‍ക്കില്‍ കുറയാതെ കഴിഞ്ഞവര്‍ഷം ഇതേ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. www.bcil.nic.in/bitp 2017/index.asp.
- കേരളത്തിലെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്സി, ബുദ്ധ, ജൈനര്‍) വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വര്‍ഷത്തെ മെരിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.scholar ships.gov.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: