Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചൈനീസ് കമ്യൂണിസം ചവച്ചുതുപ്പിയ ഇര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 06:31 pm IST
inVicharam

 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി നമ്മുടെ കൊച്ചുകേരളത്തില്‍ വിലസുന്ന കമ്മ്യൂണിസ്റ്റുകാരുടെ യഥാര്‍ത്ഥ മുഖംതേടി അങ്ങ് ചൈനയിലേയ്‌ക്കോ സോവിയറ്റ് യൂണിയനിലേയ്‌ക്കോ ഒന്നും പോകേണ്ട കാര്യമൊന്നുമില്ല. ഇവിടെത്തന്നെ ധാരാളം ലഭ്യവുമാണ്. പക്ഷെ ആവിഷ്‌കാരം പ്രസംഗിച്ചുകൊണ്ട് വിദ്യാദേവിയുടെ നഗ്നചിത്രം വരച്ചു പ്രദര്‍ശിപ്പിക്കുന്ന കമ്മിക്കുട്ടികളെങ്കിലും കഴിഞ്ഞദിവസം അന്തരിച്ച സമാധാന നൊബേല്‍ ജേതാവ് ലിയു സിയാബോയുടെ വിധിയെക്കുറിച്ചൊന്നു വായിച്ചിരിക്കുന്നത് നന്നായിരിക്കും.

സ്വന്തം അഭിപ്രായം പറയാന്‍ വായ്തുറക്കാനുള്ള സ്വാതന്ത്ര്യത്തിനായായിരുന്നു 1989 ല്‍ ചൈനയിലെ ടിയാനെന്‍മന്‍ സ്‌ക്വയറില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും ഒത്തുകൂടിയത്. സമരം ചെയ്യുവാനോ പ്രതിഷേധിക്കുവാനുള്ള അവകാശമോ അവര്‍ക്കു വേണ്ടിയിരുന്നില്ല. പകരം, ഏക പാര്‍ട്ടി സ്വേച്ഛാധിപത്യത്തില്‍ ഞെരിഞ്ഞമരുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളേയും ജനാധിപത്യാവകാശങ്ങളേയും സംരക്ഷിച്ചെടുക്കാന്‍ ഒത്തുചേര്‍ന്ന് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവര്‍ ആഗ്രഹിച്ചു. നിരായുധരായി, നിശബ്ദം പ്രതിഷേധിച്ചവരുടെ ശരീരത്തില്‍ക്കൂടെ പട്ടാളട്ടാങ്കറുകള്‍ ഓടിച്ചുകയറ്റി ചതച്ചരച്ചുകൊന്നുകൊണ്ടാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ ഒത്തുചേരലിനെതിരെ പ്രതികരിച്ചത്.

ഈ പൈശാചികതയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ലോകപ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനും നൊബല്‍ സമ്മാനജേതാവുമായ ലിയു സിയാബോ ആണ് കഴിഞ്ഞ ദിവസം ചൈനയിലെ ഷെന്‍യാങ് ചൈന മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മരണപ്പെട്ടത്. മരണം ചൈനീസ് മേധാവികള്‍ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ആരോപണമുയര്‍ത്തിയിരിക്കുന്നത് മറ്റാരുമല്ല, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരാണ് എന്നത് അവയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

1955 ഡിസംബര്‍ 28 ന് ചാങ് യുന്‍ എന്ന സ്ഥലതത്താണ് ലിയു സിയോബോ ജനിച്ചത്. ടിയാനന്‍മന്‍ ചത്വരത്തിലെ കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അദ്ദേഹത്തിന് 1989 മുതല്‍ 1991 വരെയും, 1995 മുതല്‍ 1996 വരെയും, 1996 മുതല്‍ 1999 വരെയും, 2008 മുതല്‍ മരണം വരെയും തടവുശിക്ഷയനുഭവിക്കേണ്ടിവന്നു. മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തിയതും സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതും എഴുതിയതുമായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങള്‍. 2003 മുതല്‍ 2007 വരെ ലിയു ചൈനയിലെ സ്വതന്ത്ര എഴുത്തുകാരുടെ സംഘടനയായ ഇന്‍ഡിപ്പെന്‍ഡന്റ് ചൈനീസ് പെന്‍ സെന്റര്‍ പ്രസിഡണ്ടായിരുന്നു.

പ്രശസ്ത ചൈനീസ് പ്രസിദ്ധീകരണമായ മിന്‍ഷു മാഗസിന്‍ പ്രസിഡണ്ടുമായിരുന്നു

സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ലിയു കൊളംബിയ യൂണിവേഴ്‌സിറ്റി, ഓസ്ലോ യൂണിവേഴ്‌സിറ്റി, ഹവായ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അദ്ധ്യാപകനുമായിരുന്നു. സ്വന്തം രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും, അതിനെതിരെ പ്രതിഷേധിച്ച കുട്ടികളെ ചതച്ചരച്ചുകൊല്ലുന്നുവെന്നുമറിഞ്ഞതോടെ 1989 ല്‍ ചൈനയിലേക്ക് മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധമായിരുന്ന ‘ആസ്തറ്റിക് ഹ്യൂമന്‍ ഫ്രീഡം’ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു പ്രതിപാദിച്ചിരുന്നത്. സ്വാതന്ത്ര്യം എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ലിയുവിനെ അറസ്റ്റുചെയ്ത് ജയിലിലിടാന്‍ മറ്റു കാരണങ്ങള്‍ വേണ്ടിയിരുന്നില്ല.

2010 ഒക്‌ടോബര്‍ എട്ടിന് ആണ് ലിയുവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. മനുഷ്യാവകാശത്തിനായുള്ള അഹിംസാമാര്‍ഗ്ഗത്തിലുള്ള സമരത്തിനായിരുന്നു നൊബേല്‍ സമ്മാനം. ചൈന ഈ അവാര്‍ഡ് വാര്‍ത്തയോട് പ്രതികരിച്ചത് അങ്ങേയറ്റം പ്രതിഷേധമുയര്‍ത്തുന്ന വിധമായിരുന്നു. സമ്മാന വാര്‍ത്ത ജനങ്ങളറിയാതിരിക്കാനും, ലിയുവിന്റെ കാതുകളിലെത്താതിരിക്കാനുമായി വിദേശ വാര്‍ത്താ ചാനലുകളായ സിഎന്‍എന്‍, ബിബിസി തുടങ്ങിയ മാധ്യമങ്ങളുടേതടക്കം വാര്‍ത്താ പ്രക്ഷേപണങ്ങള്‍ തടയപ്പെട്ടു. മറ്റ് വ്യക്തിപരമായ വാര്‍ത്താവിനിമയങ്ങള്‍ പോലും കര്‍ശനമായി സെന്‍സര്‍ ചെയ്തു.ലിയുവിന്റെ ഭാര്യയും മകനും വീട്ടുതടങ്കലിലാക്കപ്പെട്ടു.

ലിയുവിനെ ഒരു തരത്തിലും നൊബേല്‍ സമ്മാന വാര്‍ത്ത അറിയിക്കുവാനോ സമ്മാനം സ്വീകരിക്കുവാനോ കമ്മ്യൂണിസ്റ്റ് ഭരണകൂടം സമ്മതിച്ചില്ല. വഞ്ചകന്‍, ക്രിമിനല്‍ തുടങ്ങിയ വിശേഷണങ്ങളായിരുന്നു ചൈനീസ് ഭരണകൂടം മനുഷ്യാവകാശ പ്രവര്‍ത്തകനും സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ആ അദ്ധ്യാപകനില്‍ ചുമത്തിയ വിശേഷണങ്ങള്‍! ചൈനയില്‍ താമസിക്കുന്ന നൊബേല്‍ സമ്മാനിതനാകുന്ന ആദ്യ ചൈനീസ് പൗരനായിരുന്നു ലിയു സിയാബോ. ലോകത്തില്‍ത്തന്നെ ജയില്‍ വാസത്തിനിടയില്‍ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി. (കാള്‍ ഒണ്‍ ഒസിറ്റ്‌സ്‌കി – 1935, ആങ്‌സാന്‍ സ്യൂകി – 1991 എന്നിവരായിരുന്നു ആദ്യ രണ്ടുപേര്‍) നൊബേല്‍ സമ്മാനം വാങ്ങുന്നതില്‍നിന്നും അനുമതി നിഷേധിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയും. (കാള്‍ ഒണ്‍ ഒറ്റ്‌സ്‌കിയായിരുന്നു ആദ്യത്തെയാള്‍).

ലോകസമാധാനത്തിനുവേണ്ടിയും സഹവര്‍ത്തിത്വത്തിനുവേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും ലോകരാജ്യങ്ങളെല്ലാംതന്നെ കഠിനശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയും, നിയമനിര്‍മ്മാണങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഈ സ്വാതന്ത്ര്യ ഹത്യയെന്നോര്‍ക്കണം. ലോകത്ത് ഏറ്റവും കൂടുതല്‍ എഴുത്തുകാരെയും ചിന്തകരെയും കൊന്നൊടുക്കിയ ഭരണകൂടമെന്ന നിലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റു യൂണിയനുള്‍പ്പെടെ മറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കും ഈ സ്വാതന്ത്ര്യഹത്യകളുടെ കുപ്രസിദ്ധമായ പാരമ്പര്യമവകാശപ്പെടുവാനുണ്ടെങ്കിലും, ചൈനയുടെയും സോവിയറ്റ് യൂണിയന്റെയും പാരമ്പര്യമവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുമ്പോള്‍, ലിയു സിയാബോവിനെപ്പോലുള്ളവരുടെ ജീവിതവും, മരണവും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ മനസ്സിലേക്കുള്ള ചില തീക്കോരിയിടലുകളാണ്; ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.