തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷന് പിരിച്ചുവിട്ടു. കേരളാ സ്പോര്‍ട്സ് കൗണ്‍സിലാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ജില്ലകളില്‍ നടന്ന അസോസിയേഷന് തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് അറിയിച്ചു.
തിരഞ്ഞെടുപ്പിലെ അപാകങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താതെ വോളി അസോസിയേഷന് സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടുകൂടി സംസ്ഥാന വോളി അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് സാമ്പത്തികമായ സഹായങ്ങള്‍ ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: