കണ്ണൂര്‍: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വായനയുടെ മഹത്വം, സമ്പൂര്‍ണ ഇ-സാക്ഷരത, ശാസ്ത്രം നിത്യജീവിതത്തില്‍, ഡിജിറ്റല്‍ ലൈബ്രറി, ടെലിമെഡിസിന്‍ എന്നിവയുടെ സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്ന എന്ന ഉദ്ദേശത്തോടെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ തയ്യാറാക്കിയ മൊബൈല്‍ സയന്‍സ് എക്സ്പ്ലോറേറ്ററി കണ്ണൂര്‍ ജില്ലയില്‍ പ്രയാണമാരംഭിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രദര്‍ശനം കാരയില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ആര്.പ്രഭാകരന് അധ്യക്ഷത വഹിച്ചു. പവിത്രന് കൊതേരി, കെ.എസ്.ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: