കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച് കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
അപ്പുണ്ണി ഒളിവില്‍ പോയത് ദിലീപുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഭയന്ന്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു.ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതിലും അപ്പുണ്ണിയുടെ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയ്ക്കായുള്ള തെരച്ചിലും പോലീസ് ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്ന് പോലീസ് വ്യക്തമാക്കി.
കുറ്റകൃത്യത്തിന് ശേഷം സുനി മെമ്മറി കാര്‍ഡ് കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പോലീസ് സംശയിക്കുന്നു.നടിയെ ആക്രമിച്ചസംഭവം ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ അഭിഭാഷകന്റെ ഓഫീസില്‍വെച്ച് നല്‍കിയെന്നാണ് സുനിയുടെ മൊഴി. അവിടെ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്. ഫോണ്കിട്ടിയില്ല. അത് നിര്‍ണായക തെളിവാണ്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുന്നത്. സിനിമ മേഖലയില്‍ നിന്നുള്ള കൂടുതല്‍പേരെയും ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: