ടെഹ്റാന്: റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ട്. കാപ്സിയന്‍ കടിലിലാണ് ഇരു രാജ്യങ്ങളുടെയും നാവികസേനാംഗങ്ങള്‍ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനങ്ങള്‍ നടന്നതെന്നാണ് വിവരങ്ങള്‍.റഷ്യയുടെ ഇറാന്റെയും യുദ്ധകപ്പലുകളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.
ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്പര സഹകരണവും സമാധാനവും മുന്‍നിര്‍ത്തിയുള്ളതാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാവുമെന്ന് ഇറാന് സൈന്യത്തിലെ അഡ്മിറല്‍ അഫ്ഷിന് റിസായ് ഹാദദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: