ന്യൂദല്‍ഹി: 2011 ലെ ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ശ്രീലങ്കന്‍ മുന്‍ നായകന് അര്‍ജുന രണതുംഗെയുടെ ആരോപണം അസംബന്ധമാണെന്ന് ഇന്ത്യന്‍ താരങ്ങള്‍.
രണതുംഗെയുടെ ആരോപണം തന്നെ അത്ഭതപ്പെടുത്തി. രാജ്യന്തര ക്രിക്കറ്റിലെ മാന്യനായ രണതുംഗയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഗുരുതരമായ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ രണതുംഗെ തെളിവുകളുമായി മുന്നോട്ടുവരണമെന്ന് 2011 ലെ ലോകകപ്പ് ഫൈനലില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്കോററായ ഗൗതം ഗംഭീര്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. രണതുംഗെയെപ്പോലുളള ഒരാള്‍ ഈ പ്രസ്താവന നടത്തിയത് നിരാശപ്പെടുത്തിയെന്ന് അന്നത്തെ ഇന്ത്യന്‍ ടീമംഗമായ ആശിഷ് നെഹ്റ വ്യക്തമാക്കി. അതേസമയം ഹര്ഭജന് സിങ്ങ് രണതുംഗയുടെ ആരോപങ്ങളോട് പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് രണതുംഗ ആരോപണം ഉന്നയിച്ചത്. ഇന്ത്യ- ശ്രീലങ്ക ഫൈനലില്‍ ഒത്തുകളി നടന്നെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രണതുംഗ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് 2011 ലെ ലോകകപ്പ് ഫൈനലിനെ ക്കുറിച്ച് രണതുംഗ ആരോപണം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: