കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത സര്‍ക്കാര്‍ നടപടി ന്യൂനപക്ഷങ്ങളുടെ കൈയടിക്ക് വേണ്ടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു ആരോപിച്ചു.
ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സെന്‍കുമാര്‍ പറഞ്ഞതിനെ ഗൗരവമായി പരിഗണിക്കേണ്ടതിന് പകരം സത്യം പറയുന്നവനെ വര്‍ഗ്ഗീയ വാദിയെന്ന് ആക്ഷേപിച്ച് കേസില്‍ കുടുക്കി നിശ്ശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം മുന്‍പ് മറ്റൊരു തരത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയും അച്യുതാനന്ദനും പറഞ്ഞിട്ടുണ്ട്.
ഹിന്ദുക്കള്‍ അതിവേഗം ന്യൂനപക്ഷമാവുന്നത് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായിട്ടും ബന്ധപ്പെട്ടവര്‍ അതിനെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വര്‍ഗീയ ധ്രുവീകരണത്തിനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പാപ്പാത്തിച്ചോലയില്‍ കുരിശ് ഉപയോഗിച്ച് ഭൂമി കയ്യേറിയ നടപടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതും സര്‍ക്കാരിന്റെ പ്രീണന രാഷട്രീയത്തിന്റെ ഉദാഹരണമാണ്. ഇരുമുന്നണികളും നടത്തുന്ന വഴിവിട്ട പ്രീണന രാഷ്ട്രീയമാണ് കേരളത്തില്‍ തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതൊന്നും ബാബു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: