ചെറുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനായി സാമൂഹ്യ മാധ്യമങ്ങളില്‍ റൈവറലായ പയ്യന്നൂര്‍ മാത്തില്‍ കുറുവേലി പാടഞ്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ താടി വടിക്കാന്‍ ഒരുങ്ങുന്നു. അടുത്താഴ്ച താടി വടിക്കുമെന്ന് രാമചന്ദ്രന്റെ പറഞ്ഞു. അദ്ദേഹം ഉടന്‍ ജന്മനാട്ടിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്.
മോദിയുടെ അപരന്റെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അതിരുകടക്കുന്നതിലും സ്വകാര്യത നഷ്ടമാകുന്നതിലുമാണ് രാമചന്ദ്രന് പരാതി.
രാമചന്ദ്രന്റെ ചിത്രം കണ്ട് പൊതുജീവിതത്തില്‍ തമാശകളൊക്കെ വേണമെന്നായിരുന്നു മോദി നല്‍കിയ മറുപടി.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാമചന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങിയത്. അതിനുശേഷം മോദിയുടെ ആരാധകന്‍ കൂടിയായ രാമചന്ദ്രന് തിരക്കോടു തിരക്കായിരുന്നു. ട്വിറ്ററില്‍ ചിത്രത്തിന്റെ പേരില്‍ ട്രോള്‍ ഗ്രൂപ്പിനെതിരെ മുംബൈ പോലീസ് അഞ്ചു ലക്ഷം പിഴയിട്ടിരുന്നു.
















