തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍നിന്ന് ഇമെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ.
ഇമെയില്‍ സംഭവം നടന്നത് ആറു വര്‍ഷം മുമ്പാണ്. അക്കാലത്ത് താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ താന്‍ കണ്ടിട്ടില്ല. പോലീസിന് ദോഷകരമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ബന്ധപ്പെട്ട എഡിജിപിയോടും ഐജിയോടും ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ പോലീസ് മേധാവി സെന്‍കുമാറിനെതിരായ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിവരികയാണെന്നും താനതില്‍ അഭിപ്രായം പറയുന്നില്ലെന്നും ബഹ്റ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ അനേ്വഷണം നിര്‍ണായക ഘട്ടത്തിലാണ്.
മുന്‍ വിധിയോടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തില്ലെന്നും ബഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: