കോട്ടയം: എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വിശാലമായ മനസ്സോടെ നോക്കി കാണുന്നതാണ് ഭാരതീയ പാരമ്പര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. എല്ലാ മതവിശ്വാസത്തെയും അംഗീകരിക്കുന്നത് ഭാരതത്തിലെ ജീവിത ചര്യയാണ്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ദേശീയ മുഖ്യധാരയില്‍ നിന്ന് വിട്ട് മാറാത്തത്. ഒരു രാഷ്ട്രം, ഒരു ജനത എന്നതില്‍ മുറുകേ പിടിച്ചാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ് കുര്യന് കോട്ടയത്ത് നല്കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: