തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷന് വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ലെ ടഡജജഘഋങഋചഠഅഞഥ ഞഋടഡഘഠട എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഈ ലിങ്കിലൂടെ ലഭിച്ച രണ്ടു പേജ് അലോട്ട്മെന്റ് സ്ലിപ്പുമായി ജൂലൈ 17ന് രാവിലെ 10 മുതല്‍ 18ന് വൈകിട്ട് അഞ്ചിന് മുമ്പ് സ്കൂളില്‍ സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജൂലൈ 20 ന് അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമായാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.
ഇതില്‍ ആകെയുണ്ടായിരുന്ന 39,852 വേക്കന്‍സിയില്‍ ലഭിച്ച 1,01,374 അപേക്ഷകളില്‍ 1,00,080 അപേക്ഷകള്‍ പരിഗണിച്ചിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചശേഷം മറ്റു ക്വാട്ടകളില്‍ പ്രവേശനം നേടിയ 607 അപേക്ഷകളും സ്കൂളുകളില്‍ നിന്ന് വെരിഫിക്കേഷന് നടത്താത്ത 687 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: