തിരുവനന്തപുരം: രാജ്യത്ത് വരുംവര്‍ഷങ്ങളില്‍ ഉണ്ടാകാന്‍പോകുന്നത് മെട്രോവിപ്ലവമാണെന്ന് മെട്രോമാന് ഇ. ശ്രീധരന്. ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ ‘മെട്രോ റെയില്‍ ട്രാന്സ്പോര്ട്ടേഷന് പ്രതിസന്ധിയുടെ ഭാവി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ സാമൂഹിക സാംസ്കാരിക ജീവിതത്തില്‍ വലിയമാറ്റമുണ്ടാക്കി. ഇടുങ്ങിയ റോഡുകളുടെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയാണ് നടപ്പാക്കാന്‍ അനിയോജ്യം. മെട്രോ നടപ്പാക്കുമ്പോള്‍ ഹെവി, മീഡിയം, ലൈറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. അതില്‍ തിരുവനന്തപുരത്തിനും കോഴിക്കോടും അനുയോജ്യം ലൈറ്റ് മെട്രോയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിലും പിഡബ്ല്യുഡിയിലും വാട്ടര്‍ അതോറിറ്റിയിലും 35 വര്‍ഷത്തിലധികം പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്ക് മേല്‍ അഞ്ചുവര്‍ഷം സര്‍വീസുള്ള ഐഎഎസുകാരെ നിയമിക്കുന്നത് ശരിയല്ല. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ രീതി അവസാനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍. രാജ്കുമാര് അധ്യക്ഷത വഹിച്ചു. കെ.എസ്. ഉദയകുമാര്‍, വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.രാജ്യത്ത് വരാന്പോകുന്നതനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍. രാജ്കുമാര് അധ്യക്ഷത വഹിച്ചു. കെ.എസ്. ഉദയകുമാര്‍, വി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: