തിരുവനന്തപുരം: സര്‍ക്കാര്‍ നഗ്നമായ മതപ്രീണനമാണ് നടത്തുന്നതെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍. സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചതിന്റെപേരില് ടി.പി. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതും അതേസമയം രാജ്യസുരക്ഷാപരമായ കാര്യങ്ങള്‍ മതതീവ്രബന്ധമുള്ളവര്ക്ക് ചോര്‍ത്തികൊടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതും ഉദാഹരണമാണെന്ന് എം.എസ്.കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെന്‍കുമാറിനെതിരെ എങ്ങനെയാണ് കേസെടുത്തത് എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. 1951ല്‍ കേരളത്തിലെ ഹിന്ദു ജനസംഖ്യ 61.5 ശതമാനവും മുസ്ലീം ജനസംഖ്യ 17.5 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 20.9 ശതമാനവുമായിരുന്നു. 2011ല്‍ ഇത് യഥാക്രമം 54.75 ഉം 26.66 ഉം, 18.4വുമാണ്. സെന്‍സസ് കണക്കുകള്‍ ഒരാള്‍ പറഞ്ഞാല്‍ എങ്ങനെ മതസ്പര്‍ദ്ധ വളരും.
കേരളത്തെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നും അതിനായി പണവും പ്രലോഭനവും ഉപയോഗിക്കുന്നു എന്നും പറഞ്ഞത് അച്യുതാനന്ദനാണ്. കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിട്ടുണ്ട്.
അവര്‍ക്കെതിരെ കേസെടുക്കാതെ ഇപ്പോള്‍ സെന്‍കുമാറിനെതിരെ മാത്രം കേസെടുത്തത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.ലൗജിഹാദ് സെന്‍കുമാര്‍ കണ്ടെത്തിയല്ല. 2009ല്‍ പ്രമാദമായ ചില കേസുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ വിധിന്യായത്തില്‍ ലൗജിഹാദിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: