കൊച്ചി: രാഷ്ട്രീയക്കൊലക്കേസ് പ്രതികള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കാതെ ശിക്ഷായിളവ് പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ഇളവ് നല്‍കില്ലെന്നും സി.ബി.ഐയടക്കമുള്ള മറ്റ് ഏജന്‍സികള്‍ അന്വേഷിച്ച കേസുകളില്‍ ശിക്ഷായിളവു നല്‍കും മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതികളായവരടക്കമുള്ളവരെ ശിക്ഷായിളവു നല്കി പുറത്തുവിടുന്നതിനെതിരെ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്. സുഭാഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
ശിക്ഷായിളവിനു പരിഗണിക്കുമ്പോള്‍ വാടകക്കൊലയാളികള്‍, മതത്തിന്റെയും മയക്കുമരുന്നിന്റെയും പേരില്‍ കൊല നടത്തിയവര്‍, സ്ത്രീകളെ ആക്രമിച്ചവര്‍, വിദേശികള്‍ തുടങ്ങിയവരെ ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: