ചിറ്റൂര്‍ : സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുളള ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റര്‍ ആധുനിക സാങ്കേതിക മികവോടെ രണ്ട് തിയറ്ററുകളായി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി .നാല് കോടി ചെലവില്‍ 350, 250 എന്നിങ്ങനെ ഇരിപ്പിടങ്ങളുള്ള രണ്ട് തിയറ്ററുകളാണ് നിര്‍മിക്കുക.
ആധുനിക സാങ്കേതിക സംവിധാനങ്ങളായ 2കെ പ്രൊജക്ഷന്, 7.1 സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്ക്രീന്‍, പുഷ്ബാക് സീറ്റ്, ജനറേറ്ററുകള്‍, എല്‍.ഇ.ഡി ഡിസ്പ്ലെ ബോര്‍ഡുകള്‍, വിശാലമായ പാര്‍ക്കിങ്, ശുചിമുറികള്‍, കാന്റീന്, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ എന്നീ സൗകര്യങ്ങളോടെ തിയറ്റര്‍ സമുച്ചയമാണ് നിര്‍മിക്കുന്നത്.
കെ.എസ്.എഫ്.ഡി.സി ചെയര്മാന് ലെനിന് രാജേന്ദ്രന്, മാനെജിങ് ഡയറക്റ്റര്‍ ദീപ ഡി.നായര്‍, നഗരസഭാ ചെയര്മാന് റ്റി.എസ്.തിരുവെങ്കിടം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: