മോണ്ടിവിഡിയോ: ലോകത്ത് ആദ്യമായി, മയക്കുമരുന്നായ മരിജുവാന കച്ചവടം നിയമവിധേയമാക്കുന്ന തെക്കേ അമേരിക്കന്‍ രാജ്യമായി ഉറുഗ്വേ. അടുത്ത ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തെ ഫാര്‍മസികള്‍ വഴിയായിരിക്കും മരിജുവാന വില്‍ക്കുക. ഇതിനായി ഫാര്‍മസികളില്‍ രജിസ്റ്റര്‍ ചെയ്യണം. 30-44 പ്രായത്തിന് ഇടയ്ക്കുള്ള 4700 പേര് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2013-ല്‍, നിയമപ്രാബല്യത്തിലൂടെ ക്ലബ്ബുകളിലും മറ്റും മരിജുവാന പുകയ്ക്കുന്നതിന് ഉറുഗ്വേ അനുവദിച്ചിരുന്നു. അന്ന് 6600 പേരാണ് മരിജുവാന വീടുകളില്‍ വളര്‍ത്താനായി രജിസ്റ്റര്‍ ചെയ്തത്. മരിജുവാന ഉപഭോക്താക്കള്‍ക്ക് വലിക്കുന്നതിന് 51 ക്ളബ്ബുകള്‍ക്കും അനുമതി നല്‍കിയിരുന്നു.
അഞ്ച്, പത്ത് ഗ്രാമുകളിലായുള്ള പായ്ക്കറ്റുകളില്‍ ലഭിക്കുന്ന മരിജുവാനയാണ് വില്‍ക്കുക. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഗ്രാമിന് 1.30 ഡോളര്‍ വച്ച് 40 ഗ്രാം വരെ വാങ്ങാം. ഫാര്‍മസികള്‍ക്കായി മരിജുവാന ഉല്പാദിപ്പിക്കാനായി രണ്ട് കന്പനികള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.
ജര്‍മനയില്‍ വൈദ്യചികിത്സാ രംഗത്ത് മരിജുവാന ഉപയോഗിക്കുന്നതിന് നേരത്തെ അനുമതി നല്‍കിയിരുന്നു. മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കാണ് മരിജുവാന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: