മലപ്പുറം: സ്വാശ്രയ കോളേജ് മാനേജ്മെന്റിനെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എബിവിപി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന ജോ.സെക്രട്ടറി ദീപു നാരായണന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മാനേജ്മെന്റിന് തീറെഴുതിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ജില്ലാ കണ്‍വീനര്‍ കെ.സുബിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം വി.ടി.രശ്മിരാജ്, കെ.എം.ബാലകൃഷ്ണന് യു.പ്രണവ്, പി.അര്ജ്ജുന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: