കാസര്‍കോട്: പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചു. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ് പിന്വലിപ്പിച്ചതാണെന്നാണ് ആരോപണം. എന്നാല്‍ സ്വയം പിന്‍വലിച്ചതാണെന്നാണ് നേതാവിന്റെ കുറിപ്പ്.
കാസര്‍കോട് കരിപ്പോടി കണിയംപാടിയില്‍ നിന്ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് ഫേസ്ബുക്കില്‍ സത്യം പറഞ്ഞത്. ചിലര്‍ മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുകയാണെന്നും, പാലക്കുന്നില്‍ കാണാതായ പെണ്‍കുട്ടിയെ അന്യമതത്തില്‍ പെട്ട യുവാവിനൊപ്പം സുഖകരമല്ലാത്ത രീതിയില്‍ താന്‍ കണ്ടിരുന്നുവെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രണയക്കാര്യം വീട്ടുകാരെ അറിയിച്ചിട്ടും അവര്‍ കാര്യമാക്കിയില്ല. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കാര്യമല്ല, ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് സമാന സംഭവങ്ങള്‍ കാസര്‍കോട് ഗവ. കോളജില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നും നേതാവ് പോസ്റ്റില്‍ തുറന്നുപറഞ്ഞു.
പ്രണയം നടിച്ച് മതംമാറ്റി ചില പ്രത്യേക താല്പര്യത്തിന് വേണ്ടി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസുകളിലും സമൂഹത്തിലും ഉയര്‍ത്തേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയുമാണ് വലയില്‍ വീഴ്ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കോളജ് കലോത്സവങ്ങളിലും ക്യാംപുകളിലും വിനോദയാത്രകളിലുമാണ് ഇവര്‍ പെണ്‍കുട്ടികളെ പ്രണയാഭ്യര്‍ത്ഥന നടത്തിയും പൈങ്കിളി വര്‍ത്തമാനം പറഞ്ഞും കെണിയില്‍ വീഴ്ത്തുന്നത്. പെണ്‍കുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ മതം പഠിപ്പിക്കുന്നു.
ക്രമേണ അവന്റെ മത വിശ്വാസത്തിലേക്ക് കുട്ടിയെ എത്തിച്ച് കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടിയെ അടര്‍ത്തിമാറ്റുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ നേതാവ് എഴുതി. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ.് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്ന ആളാണ്. പക്ഷെ മത പരിവര്‍ത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേകകാര്യം സാധിച്ചെടുക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. കാസര്‍കോട് ഗവ. കോളേജ് കേന്ദ്രീകരിച്ച് ചില ആളുകള്‍ ഇതിന് വേണ്ട എല്ലാ വിധ സഹായങ്ങളും എത്തിച്ച് കൊടുക്കാനും മതസ്പര്‍ധ ഉണ്ടാക്കി വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാനും പരിശ്രമിക്കുകയാണ്.
ശിവപ്രസാദിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് മറ്റു നേതാക്കള്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു. ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ശിവപ്രസാദ്. തുര്‍ടന്ന് വിശദീകരണം നല്കി നേതാവ് തലയൂരി.
തന്റെ പോസ്റ്റ് ഉപയോഗിച്ച് ചില ആര് എസ് എസ് ബിജെപി വര്‍ഗ്ഗീയവാദികള്‍ മുതലെടുപ്പ് നടത്തുന്നുവെന്നു മനസ്സിലാക്കിയാണു തത്കാലികമായി പിന്‍വലിച്ചതെന്നും നിലപാടില്‍ മാറ്റം അന്നിട്ടില്ലെന്നുമാണ് വിശദീകരണത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: