കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ കസ്റ്റഡി ഒരു ദിവസത്തേയ്ക്കു കൂടി നീട്ടി. ഇന്ന് വൈകിട്ട് അഞ്ചു മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ ജാമ്യപേക്ഷയില് വാദം തീര്‍ന്നില്ല. ഇന്ന് ഉച്ചക്ക് രണ്ടിന് വാദം തുടരും. ഇന്ന് അഞ്ചു മണിക്ക് മുന്‍പായി ദിലീപിനെ വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും.
ഇന്നലെ രാവിലെ 11 മണിക്ക് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ദിലീപ് സഹകരിക്കുന്നില്ലെന്നും മൂന്നു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിനും മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെത്തേണ്ടതിനും കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
പ്രോസിക്യൂഷന് വാദം അനുവദിക്കരുതെന്നും ആദ്യ കസ്റ്റഡി അപേക്ഷ ആവര്‍ത്തിക്കുക മാത്രമാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. കെ.രാംകുമാര്‍ കോടതിയെ അറിയിച്ചു.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ തന്റെ കക്ഷിയെ കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നത് നീതിയല്ലെന്ന് രാംകുമാര്‍ വാദിച്ചു.
കേസ് ഡയറി ഹാജരാക്കാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇരുവരുടെയും വാദം കേട്ട മജിസ്ട്രേറ്റ് കസ്റ്റഡി സംബന്ധിച്ച് ദിലീപിന് പരാതിയുണ്ടോ എന്ന് ആരാഞ്ഞു. പരാതിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
അന്യായമായി കസ്റ്റഡി നീട്ടികൊണ്ടുപോകാനും പോലീസ് പറയുന്ന കഥയിലെ വിട്ടുപോയ ഭാഗം പൂര്‍ത്തിയാക്കാനും മാപ്പു സാക്ഷികളെ ഉണ്ടാക്കാനുമാണ് പ്രോസിക്യൂഷന്റെ ശ്രമം എന്നും കോടതിയെ ഇക്കാര്യത്തില്‍ ഉപയോഗിക്കുകയാണെന്നും രാംകുമാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: