തൊടുപുഴ: കൗണ്‍സില്‍ യോഗത്തെ ആളിക്കത്തിച്ച് വീണ്ടും തെരുവു വിളക്ക് പ്രശ്നം. വാര്‍ഡുകളിലെ പ്രവര്‍ത്തന രഹിതമായ തെരുവു വിളക്കുകള്‍ സമയബന്ധിതമായി പുനഃ സ്ഥാപിക്കാത്തതാണ് വിവാദമായത്.
തെരുവ് വിളക്കുകള്‍ മാറാനായി കൗണ്‍സില്‍ തീരുമാനിച്ച ക്രമം ചില കൗണ്‍സിലര്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരം തെറ്റിക്കേണ്ടി വന്നു എന്ന് എ.ഇ പറഞ്ഞതോടെ കൗണ്‍സില്‍ യോഗം ബഹളമായമായി. കത്താത്ത തെരുവു വിളക്കുകള്‍ മാറ്റാന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം കരാറുകാരനെ ഏല്‍പ്പിച്ചെങ്കിലും ഇതുവരെയായും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും കൗണ്‍സില്‍ നിശ്ചയിച്ച പ്രകാരമുള്ള ക്രമത്തിലല്ല വാര്‍ഡുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എല്ലായിടത്തും തെരുവു വിളക്ക് മാറ്റിയിടാനാണ് ശ്രമിച്ചതെന്ന് എ.ഇ വ്യക്തമാക്കി. ചില കൗണ്‍സിലര്‍മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് തങ്ങളുടെ വാര്‍ഡിലെ തെരുവു വിളക്കുകള്‍ ആദ്യം മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ആവശ്യപ്പെട്ടവരുടെ വാര്‍ഡില്‍ തെരുവു വിളക്കുകള്‍ ആദ്യം മാറിയിട്ടെന്നും ഇതിനാലാണ് ക്രമം തെറ്റിയതെന്നും എ.എക്സ്.ഇ പറഞ്ഞു. ഇതോടെയാണ് യോഗം കലുഷിതമായത്.
ഒന്നാം വാര്‍ഡില്‍ പണി പുരോഗമിക്കുന്നതിനിടെ ജോലിക്കാരെ വൈസ് ചെയര്‍മ്മാന്‍ തന്റെ വാര്‍ഡിലേയ്ക്ക് മാറ്റിയതാണ് പ്രശ്നങ്ങളുടെ തുടക്കത്തിന് കാരണമായത്. തുടര്‍ന്ന് ഈ മാസം 30-ാം തീയതിക്കുള്ളില്‍ മുഴുവന്‍ ലൈറ്റുകളും തെളിയിക്കാന്‍ തീരുമാനിച്ചു.
നഗരസഭയിലെ പിഎം എവൈ പദ്ധതിയുടെ ഉദ്ഘാടനം 30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെക്കൊണ്ട ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ തീരുമാനമായി. 150 പേരുടെ ലിസ്റ്റാണ് ഈ വര്‍ഷം
രണ്ടാം ഘട്ടമായി തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ക്കിലെ കംഫര്‍ട് സ്റ്റേഷനായുള്ള ടെന്‍ഡറും യോഗത്തില്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: