കൊച്ചി: മറൈന്‍ ഡ്രൈവില്‍ പോലീസ് സാന്നിധ്യത്തില്‍ യുവതീയുവാക്കളെ ആക്രമിച്ച കേസില്‍ എത്രയും വേഗം കോടതിയില്‍ കുറ്റപത്രം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 684/17 കേസിന്റെ കാര്യത്തിലാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സേനയ്‌ക്ക് ചീത്തപ്പേരുണ്ടാക്കിയ പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















