കോഴിക്കോട്: ജെഡിയു സംസ്ഥാന നേതൃത്വത്തിന്റെ എല്‍ഡിഎഫ് പ്രവേശന നീക്കത്തെ തള്ളി കോഴിക്കോട് ജില്ലാ കമ്മറ്റി. എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്.
ഇതുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണ്. ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് പോകേണ്ട സാഹചര്യമില്ല. കോഴിക്കോട് ജില്ലാ കമ്മറ്റിയെ അവഗണിച്ച് മുന്നണി മാറ്റം അസാദ്ധ്യമാണെന്നും മനയത്ത് ചന്ദ്രന് പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടത്. യുഡിഎഫിലെത്തിയ വീരേന്ദ്രകുമാര്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണ്.
പാലക്കാട് ലോക്സഭാ സീറ്റില്‍ വീരേന്ദ്രകുമാര്‍ പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ച പല സീറ്റുകളിലും കോണ്‍ഗ്രസ് വോട്ടുമറിച്ചതായും നേതൃത്വം ആരോപിച്ചിരുന്നു. മുമ്പ് മുന്നണി മാറാനുള്ള വീരേന്ദ്രകുമാറിന്റെ നീക്കം നടക്കാതെ പോയത് മുന്‍ മന്ത്രി കെ.പി. മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും എതിര്‍പ്പുകൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: