പീരുമേട്: വണ്ടിപ്പെരിയാര്‍ നെല്ലിമല കവലയില്‍ പഞ്ചായത്ത് കിണറിനോ
നാട് ചേര്‍ന്ന സ്ഥലം സ്വകാര്യ തോട്ടം ഉടമ കൈയേറി. കഴിഞ്ഞ ദിവസം ഇതേ ഉടമ തന്നെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ കൈയ്യേറ്റം ഒഴിപ്പിച്ചിരുന്നു.
തോട്ടത്തിന്റെ ഭൂമിയില്‍ സ്വകാര്യ വ്യക്തി അന്യായമായി കൈയേറിയ വസ്തുവും അതിലെ കെട്ടിടവുമാണ് നിയമ പോരാട്ടത്തിലൂടെ പൊളിച്ച് നീക്കിയത്. എന്നാല്‍ സ്വകാര്യ വ്യക്തി കൈയേറി വച്ചിരുന്നതിന്റെ കുറച്ച് ഭാഗം പഞ്ചായത്ത് ഭൂമിയാണെന്നിരിക്കെയാണ് തോട്ടം ഉടമ ഇതുമറച്ചുവച്ചുകൊണ്ട് സ്ഥലം വീണ്ടും കെട്ടി തിരിച്ചത്.
അന്യാധീനപ്പെട്ട് കിടന്നിരുന്ന വന്‍കിട തോട്ടം കുറച്ച് നാള് മുമ്പ് മറ്റൊരു കമ്പനി ഏറ്റെടുത്തിരുന്നു. ഈ സമയത്താണ് ഭൂമിയിലെ കയ്യേറ്റം ശ്രദ്ധയില്‍പ്പെടുന്നതും കോടതി വിധിയിലൂടെ ഇത് ഒഴിപ്പിക്കുന്നതും. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒഴിപ്പിക്കല്‍. എന്നാല്‍ കയ്യേറ്റക്കാരന് മുമ്പ് കിണറിനോട് ചേര്‍ന്ന്
നിന്നിരുന്ന മതില് പൊളിച്ച് പഞ്ചായത്ത് ഭൂമി കയ്യേറിയിരുന്നു. ഇക്കാര്യം നാട്ടുകാര്‍ ഉടമയെ അറിയിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ സ്ഥലം കെട്ടി തിരിക്കുകയായിരുന്നു.
കഴിഞ്ഞ വേനലില്‍ നിരവധി ആളുകള്‍ കുടിവെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. വണ്ടിപ്പെരിയാറില്‍ പഞ്ചായത്തില്‍ കയ്യേറ്റങ്ങള്‍ പെരുകുമ്പോഴും നടപടികളൊന്നും എടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. പെരിയാര്‍ നദിയിലടക്കം കൈയ്യേറ്റം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: