തിരുവനന്തപുരം: വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന് പദ്ധതിക്ക് ഭൂമി സംഭാവനയായി ലഭിക്കാന്‍ പ്രത്യേക യജ്ഞം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന് യോഗം തീരുമാനിച്ചു.ഒക്ടോബര്‍ 2ന് തുടക്കം കുറിക്കും. അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കേണ്ടി വരും.
പദ്ധതിയില്‍ ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് കമ്പനികളുടെയും വ്യവസായ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. പദ്ധതിയുമായി സഹകരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ധനസമാഹരണത്തിന് സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളെയും വ്യവസായവ്യാപാര പ്രമുഖരെയും അവരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കും. കുറഞ്ഞ വിലക്ക് സിമന്റ് ലഭ്യമാക്കുന്നതിന് സിമന്റ് കമ്പനികളുടെ യോഗവും വിളിക്കും.
ഭവനസമുച്ചയങ്ങളില്‍ ഒരു വീടിന്റെ വിസ്തീര്‍ണം 500 ചതുരശ്ര അടിയായി നിജപ്പെടുത്തിയിട്ടുണ്ട്. സമുച്ചയങ്ങളില്‍ 20 ശതമാനം സ്ഥലം പൊതുസൗകര്യത്തിനായിരിക്കും. അങ്കണവാടി, ക്രഷ്, പകല്‍വീട് മുതലായ സൗകര്യങ്ങളും ഭവനസമുച്ചയങ്ങളിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: