കുടമാളൂര്‍: വാസുദേവപുരം ക്ഷേത്ര പരിസരങ്ങളില്‍ കഞ്ചാവുമാഫിയ വിലസുന്നു. കിഴക്കേനടയില്‍നിന്നും പുളിഞ്ചുവട് ഭാഗത്തേക്ക് പോകുന്ന ഇടവഴികളിലാണ് കഞ്ചാവു ഉപയോഗിക്കുന്ന യുവാക്കവിളയാട്ടം.
രാവിലെ 10മണി കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ പ്രദേശം കീഴടക്കും. പരിസരവാസികള്‍ ജോലിക്കു പോയാല്‍ ഇവിടം വിജനമാണ്. ഈ സമയം വിവിധയിടങ്ങളിലുള്ള യുവാക്കള്‍ സംഘമായി ബൈക്കുകളില്‍ എത്തും. കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തും. ഫോണില്‍ ബന്ധപ്പെട്ടാണ് ഇടപാടുകാര്‍ സമയം നിശ്ചയിക്കുക. തോളില്‍ ബാഗും ഹെല്‍മെറ്റും ധരിച്ചെത്തുന്ന ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. പ്രദേശവാസികള്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് മനസിലായാല്‍ ഉടന്‍ ബൈക്കുകള്‍ വേഗത്തില്‍ ഓടിച്ചുപോകും.
ഈ വഴിയോട് ചേര്‍ന്ന് ധാരാളം ഇടവഴികളും പ്രധാനറോഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതും ഇവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നു. കുടമാളൂര്‍ പള്ളിയുടെ ഭാഗത്തേക്കും അമ്പാടി, പുളിഞ്ചുവട് കവലകളിലേക്കും വേഗത്തില്‍ എത്താന്‍ കഴിയും. മദ്യപാനം നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
മുമ്പ് ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്ത് ഇവിടെവച്ചായിരുന്നു. ഈവഴിയിലൂടെ ക്ഷേത്രത്തിലേക്ക് പോകാന്‍ നാട്ടുകാര്‍ ക്ക് ഭയമാണ്.
പൂജാരിയുടെ വീട്ടിലെ മോഷണശ്രമവും മാസങ്ങള്‍ക്ക് മുമ്പാണ്. പൂജാരിയുടെ മകനെ മര്‍ദ്ദിച്ചിരുന്നു. ഈപ്രദേശത്ത് പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധവേണമെന്നാണ് ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: