കോട്ടയം: ജീവിതവിജയം സ്വായത്തമാക്കാന്‍ കുറുക്കുവഴികളില്ലെന്നും ജീവിതത്തെ ക്രമപ്പെടുത്തി കഠിനാധ്വാനത്തിലൂടെ വിജയം കരഗതമാക്കാമെന്നും മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്. മൗണ്ട്കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 19-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് മാനേജര്‍ ഫാ. പോള്‍ ഡെന്നി രാമച്ചംകുടി അധ്യക്ഷനായി. മാന്നാനം കെഇ സ്കൂളിന്റെ സഹകരണത്തോടെ മൗണ്ട് കാര്‍മല്‍ വിദ്യാര്‍ഥിക്ക് പണിത് നല്കിയ വീടിന്റെ താക്കോല്‍ ദാനം മാന്നാനം കെഇ സ്കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് നിര്‍വഹിച്ചു. സിസ്റ്റര്‍ ടെസ സിഎസ്എസ്ടി, സിസ്റ്റര്‍ ലിസി എപി സിഎസ്എസ്ടി, മാത്യു കൊല്ലമലക്കരോട്ട്, ജിതാ ജോര്‍ജ്, സീനആന്റണി, അലീനആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: