കുടമാളൂര്‍: മര്യാത്തുരുത്ത് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി.എന്‍. ശങ്കരപിള്ളയുടെ അദ്ധ്യക്ഷതയില്കൂടിയ വാര്‍ഷിക പൊതുയോഗം 29 ലക്ഷത്തിന്റെ ബജറ്റ് അംഗീകരിച്ചു. സെക്രട്ടറി ആര്.സി. നായര്‍ അവതരിപ്പിച്ച ബജറ്റില്‍ 29ലക്ഷം രൂപ അംഗീകരിച്ചു. വിദ്യാഭ്യാസ ധനസഹായം, ചികിത്സാ സഹായം, കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ചെറുകഥാകത്ത് ഉണ്ണി.ആര്, ഡോ. പ്രദീപ് എസ് നായര്‍, മഹേഷ് മോഹന്‍, അരുന്ധതീനായര് എന്നിവരെ താലൂക്ക് യൂണിയന് ഖജാന്‍ജി വേണു പരമേശ്വരം ആദരിച്ചു.
ബാലകലോത്സവത്തിലെ വിജയികള്‍ക്ക് മേഖലാ കണ്‍വീനര്‍ മോഹന്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഭരണസമിതിയംഗം സജി.പി, സി.എന്‍. ബാലചന്ദ്രന്, എ.പി. ശശിധരന് നായര്‍, പി.എ. ഗോപകുമാര്‍, ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: