കടുത്തുരുത്തി: കാട്ടുവള്ളി കയറിയ 11 കെവി വൈദ്യുതി കാലുകള്‍ കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. പെരുവ ഇലക്ട്രിക് സബ്ഡിവിഷന്റെ കീഴില്‍ മൂര്‍ക്കാട്ടുപടി ജംഗ്ഷനിലും, കുറുവേലിപ്പാലത്തിന് സമീപവും നില്ക്കുന്ന പോസ്റ്റുകളിലാണ് കാട്ടുവള്ളികള്‍ കയറി മൂടികിടക്കുന്നത്. ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കടന്നുപോകുന്ന റോഡാണിത്. മഴയത്ത് താഴെ നില്‍ക്കുന്നവര്‍ക്ക് ഷോക്കടിക്കുന്നുണ്ടെന്നും കാല്‍നടയാത്രക്കാര്‍ പറയുന്നു. കാട്ടുവള്ളികള്‍ വെട്ടിത്തെളിച്ച് പോസ്റ്റില്‍ നിന്നുള്ള അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: