പുല്‍പ്പള്ളി : പുല്‍പ്പള്ളി മത്സ്യ-മാംസ മാര്‍ക്കറ്റിലെ കോഴിക്കടകള്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അടപ്പിച്ചു. കോഴിയെ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് വില്‍ക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് കടകളടപ്പിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ കോഴിക്ക് 87 രൂപയും ഇറച്ചിക്ക് 158 രൂപയുമാണ്. ഈ വിലക്ക് കോഴിയെ വില്ക്കാന് വിസമ്മതിച്ചവരുടെ കടകളാണ് നാട്ടുകാര്‍ അടപ്പിച്ചത്.
മാര്‍ക്കറ്റില്‍ വരുന്ന ജനങ്ങള്‍ക്ക് ഇറച്ചി മാത്രമേ നല്‍കൂവെന്നും കോഴിയെ വില്‍ക്കില്ലെന്നും കോഴികച്ചവടക്കാര്‍ വാശിപിടിച്ചു. മാര്‍ക്കറ്റില്‍ 105 രൂപ നിരക്കിലാണ് കോഴികളെ ഇറക്കിയതെന്നും ഈ വിലക്ക് വാങ്ങിയ കോഴികളെ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് വില്‍പ്പന നടത്തിയാല്‍ കിലോയ്ക്ക് 18 രൂപ വരെ നഷ്ടം വരും. അതുകൊണ്ടാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴികളെ വില്ക്കാന് വിസമ്മതം കാണിച്ചതെന്നും വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: