ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നിലവിലുളള ചാമ്പ്യനായ ആന്‍ഡി മുറെയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ 24 റാങ്കുകാരനായ സാം ക്യൂറെയാണ് അട്ടിമറിച്ചത്. അഞ്ചു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിലാണ് ഇംഗ്ലീഷ് താരമായ മുറെ കീഴടങ്ങിയത്. സ്കോര്‍ 3-6,6-4,6-7,6-1,6-1.
ആദ്യ സെറ്റ് മുറെ സ്വന്തമാക്കി.
എന്നാല്‍ ശക്തമായി തിരിച്ചുവന്ന ക്യൂറെ രണ്ടാം സെറ്റ് പിടിച്ചെടുത്തു. മുന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം പൊരുതി.പക്ഷെ ടൈബ്രേക്കറില്‍ മുറെ വിജയം പിടിച്ചെടുത്തു.
രണ്ടു സെറ്റ് നേടിയതിന്റെ ആവേശത്തില്‍ പൊരുതിയ മുറെയ്ക്ക് അവസാന രണ്ടു സെറ്റില്‍ പിടിച്ചു നില്ക്കാനായില്ല. ഒരോ പോയിന്റു മാത്രം നല്കി ക്യൂറെ നാലും അഞ്ചും സെറ്റുകള്‍ സ്വന്തമാക്കി സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ലക്സംബര്‍ഗിന്റെ ഗില്‍സ് മുളളറും ക്രൊയേഷ്യയുടെ മാരിന് സിലിക്കും തമ്മിലുളള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സാം ക്യൂറെ സെമിയില്‍ നേരിടുക.
വനിതളുടെ സെമിഫൈനലില്‍ സ്പെയിനിന്റെ മുഗുരുസ സ്ലോവാക്യയുടെ റൈബാറിക്കോവയെ നേരിടും. രണ്ടാം സെമിയില്‍ അമേരിക്കയുടെ വീനസ് വില്ലംസും ഇംഗ്ലണ്ടിന്റെ ജോഹന്ന കോണ്ടയും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: