ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയിലെ യുവാവിന്റെ കൊലപാതകം, ഭാര്യ അറസ്റ്റില്‍. പരിശിക്കല്‍ വലിയ കള്ളിയമ്പാറ കോളനിയില്‍ രവി(30)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ ഭുവനേശ്വരി(28) പോലീസ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം്. രാത്രി 11 മണിയോടെ കിടപ്പുമുറിയില്‍ രവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ ചിറ്റൂര്‍ സിഐ കഴുത്തിലേറ്റ ചതവ് ശ്രദ്ധയില്‍പ്പെട്ടതാണ് കൊലപാതകമെന്ന സംശയം ഉടലെടുത്തത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറും ഇത് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ തന്ത്രപരമായ നീക്കമാണ് വഴിത്തിരിവായത്.
സാഹചര്യ തെളിവുകള്‍ ഭുവനേശ്വരിക്ക് എതിരായതോടെ. ഇവരെ ചോദ്യം ചെയ്തിട്ടും കുറ്റസമ്മതം നടത്താന്‍ തയാറായില്ല. പിന്നീട് ഇവരുടെ ചെറിയ മകനില്‍ നിന്നാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. ഏഴ് വര്‍ഷം മുന്‍പ് വിവാഹബന്ധം വേര്‍പ്പെട്ട് ടൈലര്‍ ഷോപ്പില്‍ ജോലി നോക്കുന്നതിനിടെ ആറു മാസം മുന്‍പാണ് രവിയെ വിവാഹം കഴിക്കുന്നത്. എട്ട്, പത്ത്, വയസ്സായ രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട് .കഴിഞ്ഞ ഒരു മാസമായി മദ്യപിച്ച് എന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അടിപിടിക്കിടെ തോര്‍ത്ത് കഴുത്തില്‍ കുരുക്കിയതാണ് മരണത്തില്‍ കലാശീച്ചതെന്ന് സി.ഐ ഹംസ അറിയിച്ചു. ചിറ്റൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: