തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തല കെ.കെ നഗര്‍ കണിയാംകോണത്തു വീട്ടില്‍ തുളസിയുടെ മകന് വിനീഷ് (31), സുദേവന്-ലേഖ ദമ്പതികളുടെ മകള്‍ സുചിത്ര (28) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം.
സുചിത്ര തൂങ്ങിമരിച്ചതിനു പിന്നാലെ വിനീഷും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്കു രണ്ടരവയസുള്ള ഒരു മകനുണ്ട്. കുടുംബകലഹമാണ് ആത്മഹത്യക്കു പിന്നിലെന്നു പോലീസ് പറയുന്നു.
അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു വിനീഷിന്. സുമേഷാണ് സുചിത്രയുടെ സഹോദരന്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി ബന്ധുക്കള്‍ക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് മണ്ണന്തല പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: