കണ്ണൂര്‍: ജില്ലാ കവിമണ്ഡലത്തിന്റെ പന്ത്രണ്ടാം സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി ‘കോലത്ത് നാട്ടിന്റെ സാഹിത്യ പൈതൃകം’ സെമിനാര്‍ നടത്തി.കൂത്തുപറമ്പ് വൃദ്ധജന സേവന കേന്ദ്രത്തില്‍ മേഖല കണ്‍വീനര്‍ പി വി മധുസൂദനന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന് കണ്ണോം ഉല്‍ഘാടനം ചെയ്തു. ചീഫ് അഡ്വൈസര്‍ എന്‍ .കെ കൃഷ്ണന് വിഷയം അവതരിപ്പിച്ചു.പി.കുമാരന്, ടി.പി.നാരായണന് മാസ്റ്റര്‍, വാസു വയലേരി, കെ.ആര്.കോട്ടുമങ്ങ, കെ.വി.ദേവന്, ജഫി മനോജ്, എ.ജനാര്ദ്ദനന്, പി.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കവിയരങ്ങില്‍ സുജിത് കുറ്റേരി ,എ.കെ.പത്മിനി, എം.അഥീന, എച്ച് എസ്.ഹരിത കെ.ഗോപാലന്, പി.ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: