കല്ലടിക്കോട്: ദേശീയപാത മണ്ണാര്‍ക്കാട് ഭാഗതു നിന്നു വരുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കടയും വിടും ചേര്‍ന്ന മുറിയിലേക്ക് ഇടിച്ചു കയറി യാത്രക്കാരും വീട്ടുകാരും അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാഞ്ഞികുളം സത്രം കാവ് ക്ഷേത്രത്തിനു മുന്‍വശത്തായിരുന്നു സംഭവം. മാഹിയില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന മൂന്ന് യുവാക്കളടങ്ങിയ വാഹനമാണ് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ അപകടത്തില്‍പ്പെട്ടത്
പരിസരത്ത് ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത് വാഹനം അനുഗ്രഹാലയം രാമകൃഷണന്റ വീടും കടയും ചേര്‍ന്ന ഭാഗത്ത് ഇടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ ചുമര് പൊളിഞ്ഞിട്ടുണ്ട് കടയോട് ചേര്‍ന്ന മുറിയില്‍ കിടക്കുകയായിരുന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു. കോങ്ങാട് പോലീസ് സ്ഥലതെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: