കാക്കനാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്സര്ോസുനി എത്തിയതായി പറയപ്പെടുന്ന കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി.
നടി കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്കാണ് ഇരു യുവജന സംഘടനകളും മാര്‍ച്ച് നടത്തിയത്.ഇന്നലെ മൂന്നരയോടെയെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, സെക്രട്ടറി അനില്‍ കെ. ഇടപ്പള്ളി, വൈസ് പ്രസിഡന്റുമാരായ നിഥിന് പള്ളത്ത്, രാഹുല്‍ പി.എസ്, രാജന് ടി.എസ്, ഷൈലേഷ്, ആശിഷ് കുമാര്‍, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: