അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്നസെന്റ് എംപി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി എംപി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ഓഫീസിന് 200 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. തുടര്‍ന്ന് കോലം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു.
യുവമോര്‍ച്ച അങ്കമാലി മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് രാഹുല്‍ പാറക്കടവ് അധ്യക്ഷനായി. ബിജെപി ജില്ല സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്, ജനറല്‍ സെക്രട്ടറിമാരായ ഇ.എന്‍. അനില്‍, ടി.എസ്. രാധാകൃഷ്ണന്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അജേഷ് പാറയ്ക്ക, നിഖില്‍ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: