തിരുവനന്തപുരം: അരിപ്പ ഭൂസമര സമതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന നില്‍പ്പ് സമരം 150 ദിവസം പിന്നിട്ടു. കൃഷി ഭൂമി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായി ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. ദേശീയ ദളിത് വിമോചന മുന്നണി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ. കെ.എസ്.ദാസ് ഉദ്ഘാടനം ചെയ്തു.കൃഷിക്കും കിടപ്പാടത്തിനും ഭൂമി ചോദിക്കുന്നവരെ ഭരണ വിരുദ്ധരായും ദേശദ്രോഹികളായും കാണുന്നത് ശരിയല്ലെന്ന് കെ.കെ.എസ്.ദാസ് പറഞ്ഞു. ഹാരിസണ്‍, കണ്ണന്‍ദേവന്‍, എവിറ്റി പോപ്‌സണ്‍, പാലാമ്പടം, കെ.വി യോഹന്നാന്‍ തുടങ്ങി വന്‍കിട തോട്ടം മുതലാളിമാര്‍ നിയമവിരുദ്ധമായി കൈയടക്കി വച്ചിരിക്കുന്ന അഞ്ചരലക്ഷം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നും കെ. കെ. എസ്. ദാസ് ആവശ്യപ്പെട്ടു. ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വെള്ളാര്‍ അഷ്ടപാലന്‍, ഓമന കാളകെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
















