തിരുവനന്തപുരം: സമൂഹത്തിലെ എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ആദ്യം തന്നെ ചില പ്രതികളെ പിടികൂടിയിരുന്നു. പിന്നീടാണ് ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്.
നേരത്തേയുള്ള ഡിജിപിയോടും ഇപ്പോള്‍ തുടരുന്ന ഡിജിപിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
















