കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സര്‍ക്കാരിനെയും പോലീസിനെയും അഭിനന്ദിച്ച് നടിമാരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്.
അന്വേഷണം പുരോഗമിക്കട്ടെ, തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്… പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്ന് സംഘടന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്‌ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം…
Posted by Women in Cinema Collective on Monday, July 10, 2017
















