കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടേയും ഒരുകൂട്ടം ചലച്ചിത്ര പ്രവർത്തകരുടേയും ജനങ്ങളുടേയും വിജയമാണ്. നേരത്തെ തന്നെ ഗൂഡാലോചന കേസ് തെളിയിക്കാൻ പോലീസിന് കഴിയുമായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അറസ്റ്റ് ഇത്ര വൈകിച്ചത്. ഗൂഡാലോചനയുണ്ടെന്ന് എല്ലാവരും പറഞ്ഞെങ്കിലും മുഖ്യമന്ത്രി മാത്രം അത് അംഗീകരിക്കാൻ തയ്യാറാകാത്തതാണ് പോലീസിനെ പിന്നോട്ട് വലിച്ചത്. എന്നാൽ ജാഗ്രതയോടെ നിലകൊണ്ട മാധ്യമങ്ങളും ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകരും നിലപാട് മാറ്റാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കി.
ഇരയെ അവഹേളിക്കാനും പ്രതിയെ സംരക്ഷിക്കാനും കൂട്ടുനിന്ന ജനപ്രതിനിധികളായ ഇന്നസെന്‍റും, മുകേഷും, ഗണേഷും രാജിവെക്കണമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുമ്മനം വ്യക്തമാക്കി.
















