കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോകാന്‍ നേരത്തെ രണ്ട് തവണ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതി പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
2013ലും കഴിഞ്ഞ വര്‍ഷവും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ഇത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ചായിരുന്നു ആദ്യത്തെ ഗൂഢാലോചന. ദിലീപും നടിയുമായുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് നല്‍കുന്ന സൂചന.
മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ദിലീപ് കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വ്യക്തമായ തെളുവുകള്‍ പോലീസ് നിരത്തിയപ്പോഴാണ് ദിലീപ് വഴങ്ങിയത്. 2013ല്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമൊത്ത് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഇവര്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍ ദിലീപ് ഇത് നിഷേധിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തി പോലീസ് നടത്തിയ അന്വഷണത്തില്‍ ഇതിന് തെളിവ് ലഭിച്ചു. ഇതടക്കമുള്ള മറ്റ് തെളിവുകള്‍ അന്വേഷണ സംഘം ദിലീപിനു മുന്നില്‍ നിരത്തി. തുടര്‍ന്നാണ് കുറ്റം ചെയ്യാന്‍ പ്രേരകമായത് കുടുംബ വിഷയങ്ങളെന്ന് നിഗമനത്തില്‍ പോലീസ് എത്തിയത്.
ദിലീപിന്റെ കുടുംബത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുടെ പേരില്‍ അക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായി. ഇതാണ് പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ നല്‍കുന്നതിലേയ്‌ക്ക് ദിലീപിനെ എത്തിച്ചത്.
സുനിയുമായി ദിലീപിന് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നതായി തെളിയിക്കുന്ന സൂചനകള്‍ പോലീസിന് ലഭിച്ചു. സുനിയെ അറിയില്ലെന്നാണ് നേരത്തെ ദിലീപ് പറഞ്ഞത്. കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഗൂഢാലോചന നടന്നതിന്റെ വ്യക്തമായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെ പരിപാടിക്കെന്ന പേരിലാണ് ദിലീപ് ഹോട്ടലില്‍ എത്തിയത്.
















