തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിനെതിരെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐഒ സംസ്ഥാന സെക്രട്ടറി കെ.പി. തൗഫീഖ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
ലൗ ജിഹാദ് എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ജിഹാദിനെ ക്കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് മറ്റു മതസ്ഥരില്‍ ഭീതിയും പ്രകോപനവും സൃഷ്ടിക്കുന്ന കാര്യങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചിട്ടുള്ളത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ അഭിപ്രായത്തെ നിസാരമായി കാണാന്‍ പാടില്ലെന്നും പരാതിയില്‍ പറയുന്നു.
















