തിരുവനന്തപുരം: മകളുടെ മരണത്തില്‍ മനംനൊന്ത് ഒരു വര്‍ഷമായി നീതിക്ക് വേണ്ടി സമരം ചെയ്യുന്ന അച്ഛനമ്മമാര്‍ക്ക് പിന്തുണയുമായി ചൈല്‍ഡ് പ്രോട്ടക്ടഡ് ടീം കേരള. ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ തന്നെ കോടതിയില്‍ ഹാജരാകാനെത്തിയ രുദ്രയുടെ അച്ഛന്‍ കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയും ചികിത്സ തേടുകയും ചെയ്തു.
വിവരം അറിഞ്ഞെത്തിയ ചൈല്‍ഡ് പ്രൊട്ടക്ടഡ് ടീം കേരള പ്രവര്‍ത്തകര്‍ ഇവരുമായി സംസാരിച്ചു. അഡ്വ. സതീഷ് വാസന്ത് ഇടപെട്ട് കോടതിയില്‍ അവധി അപേക്ഷ നല്‍കി. കോടതി അത് അംഗീകരിച്ച് അടുത്ത മാസം 18 ലേക്ക് കേസ് മാറ്റിവച്ചു.
















