സാന്‍ ഡീഗോ: കോണ്‍കാകാഫ് സ്വര്‍ണ കപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന മെക്‌സിക്കോ വിജയത്തോടെ അരങ്ങേറി. നിലവിലുളള ജേതാക്കളായ അവര്‍ ഗ്രൂപ്പ് സിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എല്‍ സാല്‍വഡോറിനെ തോല്‍പ്പിച്ചു.
എട്ടാം കിരീടം ലക്ഷ്യമിടുന്ന മെക്‌സിക്കോയ്‌ക്കുവേണ്ടി ഹെഡ്ഗാര്‍ഡോ മാരിന്‍, ഏലിയാസ് ഹെര്‍ണാണ്ടസ്, ഒര്‍ബിലിന്‍ പിനേഡ എന്നിവര്‍ ഗോളുകള്‍ നേടി.എല്‍ സാല്‍വഡോറിനെതിരെ മെക്‌സിക്കോയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.അടുത്ത മത്സരത്തില്‍ മെക്‌സിക്കോ വ്യാഴാഴ്ച ജമൈക്കയെ നേരിടും.
















