വാഴക്കുളം: എട്ടാമത് സംസ്ഥാന മിനി ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ വാഴക്കുളം ചാവറ ഇന്റര്‍ നാഷണല്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
എല്‍ദോ എബ്രഹാം എംഎല്‍എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഫെന്‍സിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോഷി പള്ളന്‍ അദ്ധ്യക്ഷനായി.
ജില്ല പഞ്ചായത്തംഗം ഡോളി കുര്യാക്കോസ്, ഫെന്‍സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ട്രഷറര്‍ പി. മോഹന്‍ദാസ്, മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജൂഡി.എന്‍. വര്‍ഗീസ്, അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.എസ്. പവനന് എന്നിവര്‍ സംസാരിച്ചു. 12 വയസില്‍ താഴെയുള്ളവരുടെ എപ്പി, ഫോയില്‍, സാബ്റേ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന മത്സരങ്ങളില്‍ ഫോയില്‍ ടീം വിഭാഗത്തില്‍ തിരുവനന്തപുരം സ്വര്‍ണ്ണവും തൃശ്ശൂര്‍ വെള്ളിയും വയനാട് വെങ്കലവും നേടി. എപ്പി ടീം വിഭാഗത്തില്‍ ഇടുക്കി സ്വര്‍ണ്ണവും പാലക്കാട് വെള്ളിയും വയനാട് വെങ്കലവും സാബ്റേ ടീം വിഭാഗത്തില്‍ തൃശ്ശൂര്‍ സ്വര്‍ണ്ണവും വയനാട് വെള്ളിയും ഇടുക്കി വെള്ളിയും കരസ്ഥമാക്കി. മഹാരാഷ്ട്രയിലെ നാസികില്‍ അടുത്ത മാസം നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലുള്ള ടീമിനെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: