Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മമത തലമറന്ന് എണ്ണതേക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:38 pm IST
inVicharam

ബംഗാളില്‍ സംഭവിക്കുന്നത് പുറം ലോകമറിയുന്നില്ല. അറിയിക്കേണ്ട മാദ്ധ്യമങ്ങളില്‍ പലതിനും പക്ഷപാതമോ പക്ഷാഘാതമോ ആണ്. ഒരാഴ്ചയിലേറെയായി, ബംഗാളില്‍ പല ഭാഗത്തും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നു, ഹിന്ദുക്കള്‍ കൂട്ടപ്പലായനത്തിന് തുനിയുന്നു. അക്രമികള്‍ ജിഹാദികളാണ്. ഈ മുസ്ലിം ഭീകരര്‍ക്ക് അവിടത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പോലീസും പരസ്യമായ പിന്തുണ നല്‍കുന്നുവെന്ന് ചില മുന്‍ ദേശീയ മാദ്ധ്യമങ്ങള്‍ പരസ്യമായി പ്രതികരിച്ചു. രഹസ്യമായി മറ്റു പല പാര്‍ട്ടികളും സംഘടനകളും അക്രമികള്‍ക്ക് സഹായം നല്‍കുന്നു. മാദ്ധ്യമങ്ങള്‍ മിക്കതും സംഭവം കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുന്നു.

ബംഗാളില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തയിതാണ്. ബാസിര്‍ഹത്തില്‍ തുടങ്ങി, നോര്‍ത്ത് 24 പര്‍ഗാനയിലും, പന്ത്രണ്ടിലേറെ സ്ഥലങ്ങളിലും നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ പര്‍ഗാന പോലീസ് സൂപ്രണ്ട് ഭാസ്‌കര്‍ മുഖര്‍ജിയേയും 10 ഐപിഎസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്ത് ഏകാംഗ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. റിട്ട. ജഡ്ജി സൗമിത്ര പാല്‍ അന്വേഷിക്കും. ജൂലൈ രണ്ടിന്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സൗരവ് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കഅബ ശിവക്ഷേത്രമായിരുന്നു എന്നായിരുന്നു ചിത്രസഹിതമുള്ള കുറിപ്പ്. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞായിരുന്നു സംഭവഗതികളുടെ തുടക്കം. ബദൂരി പോലീസ് സൗരവിനെ അറസ്റ്റ് ചെയ്തു. വാര്‍ത്തയും വിവരവും സൗരവ് സ്വയം ഉണ്ടാക്കിയതല്ല. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ പരതിയാല്‍ ആര്‍ക്കും ഇപ്പോഴും ലഭ്യമാകുന്ന വിവരം. എങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗ നിയമപ്രകാരമായിരുന്നു അറസ്റ്റ്.

ബംഗ്ലാദേശ് അതിര്‍ത്തിക്ക് 12 കിലോ മീറ്റര്‍ മാത്രം അകലെയായ ഈ പോലീസ് സ്‌റ്റേഷന്‍ 2000 വരുന്ന ജനക്കൂട്ടം വളഞ്ഞു. അവര്‍ വിവിധ ഇസ്ലാമിക സംഘടനകളുടെ ആളുകളായിരുന്നു. സൗരവിനെ ശരീ അത്ത് നിയമപ്രകാരം വിചാരണചെയ്ത് ശിക്ഷ നടപ്പാക്കാന്‍ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഇത് നിഷേധിച്ചപ്പോള്‍ അവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. പ്രദേശത്തെ കിയോഷാ പാര്‍ക്ക്, ഗോകുല്‍പുരം, രാമചന്ദ്രപുരം തുടങ്ങിയ എട്ടോളം പ്രദേശത്തെ ഹിന്ദുക്കളുടെ വീടും കടകളും ക്ഷേത്രങ്ങളും ആക്രമിച്ചു. പ്രസിദ്ധമായ ഉള്‍ട്ടാ രഥയാത്രയെന്ന ആഘോഷച്ചടങ്ങ് തടഞ്ഞു. തുടര്‍ദിവസങ്ങളില്‍ ആക്രമണം മറ്റു പല സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഏകപക്ഷീയമായിരുന്നു, അപ്രതീക്ഷിതവും. നോര്‍ത്ത് 24 പര്‍ഗാനയിലെ തെന്തുലിയ, ബദൂരിയ, ഗോലാബറി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുവിഭാഗത്തിന്റെ തേര്‍വാഴ്ചയായിരുന്നു. ഭവനങ്ങള്‍ക്ക് തീവെച്ചു, വാഹനങ്ങള്‍ കത്തിച്ചു. ബാസിര്‍ഹത്തില്‍, ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് ഘോഷ് എന്നയാളെ കുത്തിക്കൊന്നു. ഘോഷിന്റെ മരണം പുറത്തറിഞ്ഞു. എത്രപേര്‍ക്ക് പരിക്കുണ്ട്, എത്രപേര്‍ കൊല്ലപ്പെട്ടു, നാശനഷ്ടങ്ങള്‍ എത്ര എന്നൊന്നും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസ്താവിച്ചിട്ടില്ല.

ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തുടര്‍ച്ചയായി മൂന്നു ദിവസം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രദേശത്ത് നിര്‍ത്തിവച്ചിരിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തിന്, പതിവുപോലെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്‌നം ഗുരുതരമായപ്പോള്‍ കാര്യങ്ങളന്വേഷിച്ച ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ബിജെപി നേതാവിനെപ്പോലെ പെരുമാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മമതയുടെ പ്രസ്താവന ഗവര്‍ണ്ണര്‍ക്ക് വേദനയുണ്ടാക്കിയെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. ക്രമസമാധാന പാലനത്തിന് സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം അയച്ച സേനയെ മമത തിരിച്ചയച്ചു. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രം കരുതലോടെയാണിടപെടുന്നത്.

ഇതിനിടെയുണ്ടായ ചില സംഭവങ്ങള്‍കൂടി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപേന്ദു വിശ്വാസിനെ തൃണമൂല്‍ പാര്‍ട്ടിക്കാര്‍തന്നെ കൈകാര്യം ചെയ്തു, വീടാക്രമിച്ചു. ഏകപക്ഷീയമായി ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, പോലീസിനെക്കൂട്ടി ദീപേന്ദു ആക്രമിക്കപ്പെടുന്ന വീടുകള്‍ റെയ്ഡുചെയ്യാനും അവിടങ്ങളിലെ പുരുഷന്മാരെ അറസ്റ്റു ചെയ്യാനും പ്രേരിപ്പിക്കുകയായിരുന്നുവത്രെ. ഒരു ടെലിവിഷന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തുപങ്ക്, എങ്ങനെ വഹിക്കുന്നുവെന്ന് ആ പാര്‍ട്ടിയുടെ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷന്‍ വിവരിക്കുന്നത് പുറത്തുവന്നു. ബാസിര്‍ഹത്-ബദൂരി സംഭവങ്ങള്‍ എന്തുകൊണ്ട് മാദ്ധ്യമങ്ങള്‍ മിക്കതും മറച്ചുവെയ്‌ക്കുന്നു, ചര്‍ച്ച ചെയ്യുന്നില്ല? ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വേണ്ട, അര്‍ഹിക്കുന്ന പരിഗണനയെങ്കിലും ഈ സാമൂഹ്യ-സുരക്ഷാ പ്രശ്‌നത്തിനു നല്‍കേണ്ടതില്ലേ. ദാദ്രിയില്‍ ആക്രമിക്കപ്പെട്ടത് മുസ്ലിമാണെന്ന് കേട്ടപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇത്രയേറെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിട്ട് ബംഗാള്‍ സന്ദര്‍ശിച്ചിട്ടില്ല. ബംഗാളില്‍ ഭരണത്തിലായിരുന്ന സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍, പ്രകാശ് കാരാട്ടോ, സീതാറാം യെച്ചൂരിയോ സന്ദര്‍ശിച്ചിട്ടില്ല; കാരണം വ്യക്തം.

ഇന്ത്യന്‍ അതിര്‍ത്തികളില്‍ സമ്മര്‍ദ്ദവും സംഘര്‍ഷവും ഉണ്ടാകുമ്പോള്‍ അസമിലായിരുന്നു മുമ്പെല്ലാം കുഴപ്പങ്ങള്‍. അസമില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ ജിഹാദികളുടെയും ഭീകരരുടെയും സൈ്വര വിഹാരം നടക്കാതായി. എന്തിനും കേന്ദ്രത്തെ പഴിക്കുന്ന, മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയിട്ടുള്ള മമതയുടെ ഭരണത്തില്‍ അവര്‍ക്ക് എന്തിനും ലൈസന്‍സുണ്ട്. അതാണ് ബംഗാളിലെ ചൂണ്ടുപലക. ‘മമതാ ഹഠാവോ (ഒഴിവാക്കുക), ബംഗാള്‍ ബചാവോ (രക്ഷിക്കുക)’ എന്ന മുദ്രാവാക്യം അവിടവിടെ ഉയരുന്നു. അതിലാണ്, ഇപ്പോള്‍ മിണ്ടാതിരിക്കുന്ന പല പ്രതികരണത്തൊഴിലാളികള്‍ക്കും പ്രതീക്ഷ. പക്ഷേ, ഒരുകാലത്ത് ബംഗാളില്‍ കാല്‍കുത്താന്‍ സഹായം തേടി ദല്‍ഹിയിലെ ബിജെപി ഓഫീസിലും പാര്‍ട്ടി നേതാക്കളുടെ ഭവനങ്ങളിലും നിരങ്ങിയ അനുഭവമുള്ള മമതാ ബാനര്‍ജി ഇപ്പോള്‍ തലമറന്ന് എണ്ണതേക്കുന്നതിന് വലിയ നഷ്ടം അനുഭവിക്കേണ്ടിവരും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.