കൊണ്ടാഴി: ചേലക്കര നിയോജക മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ബിജെപി പാര്‍ട്ടി മന്ദിരത്തിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് ബിജെപി ജില്ലാ ജന.സെക്രട്ടറി ഉല്ലാസ് ബാബുവിന്റെയും ചേലക്കര നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ.മണിയുടെയും സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.
ബിജെപി കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിജിത്ത് വാര്യയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ രാജേഷ് നമ്പ്യാത്ത്, കെ.സന്തോഷ്, പി.എസ് കണ്ണന്‍, പി.ഹരിഹരന്‍, എം.ആര്‍ പ്രഭു, ഇ.കെ ബാലകൃഷ്ണന്‍, കെ.പി ഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.
















