പുതുക്കാട് : പുതുതായി തയ്യാറാക്കിയ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് മേഖലയില്‍ അര്‍ഹരായ പല കുടുംബങ്ങളും പിന്‍ തള്ളപ്പെട്ടതായി പരാതി.
മണ്ഡലത്തിലെ നൂറിലേറെ അര്‍ഹരായ കുടുംബങ്ങളാണ് എപിഎല്‍ കാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ അനര്‍ഹരായ പലരും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായും ആക്ഷേപമുണ്ട്.
ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട കുടുംബങ്ങള്‍ ഇപ്പോള്‍ പരാതിയുമായി താലൂക്ക് സപ്ലൈ ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ സെപ്തംബര്‍ മാസത്തിലാണ് അവസരം നല്‍കിയിരിക്കുന്നത്.
എന്നാല്‍ തെറ്റ് തിരുത്തിയാല്‍ തന്നെ അര്‍ഹമായ ലിസ്റ്റിലുള്ള റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.
ലിസ്റ്റിലെ തെറ്റുകള്‍ പരിശോധിക്കാനും തിരുത്താനും ജനങ്ങള്‍ക്ക് അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബിപിഎല്‍ ലിസ്റ്റില്‍ അനര്‍ഹരെ തിരുകികയറ്റിയത് ഭരണകൂടത്തിന്റെ അനാസ്ഥയും ദുരുദ്ദേശപരമായ നീക്കമാണെന്നും ബിജെപി പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുഭാഷ് ആരോപിച്ചു.
















